വെറും മൂന്നുലക്ഷം രൂപയ്ക്ക് കുഞ്ഞൻ ഇലക്ട്രിക് കാർ, മഹീന്ദ്രയുടെ 'ആറ്റം' ഒരുങ്ങുന്നു, വീഡിയോ !

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (13:53 IST)
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിലൂള്ള ഇലക്ട്രിക് കാർ വിപണിയിൽ എത്തിയ്ക്കാൻ മഹീന്ദ്ര. കാർ എന്ന വിഭാഗത്തിൽ അല്ലെങ്കിൽ കൂടിയും ഒരു കുഞ്ഞൻ കാർ തന്നെയായിരിയ്ക്കും ക്വാഡ്രി സൈക്കിൽ വിഭാഗത്തിൽ വരുന്ന ആറ്റം. മൂന്നുലക്ഷം രൂപയായിയ്ക്കും ആറ്റത്തിന് വില എന്നാണ് റിപ്പോർട്ടുകൽ. ക്വാഡ്രി സൈക്കിൽ വിഭാഗത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനമായിയ്ക്കും ആറ്റം. 
 
വലിപ്പത്തിൽ കാറുകളെക്കാൾ ചെറുതും എന്നാൽ ഓട്ടോറിക്ഷകളെക്കാൾ വകുതുമായിയ്ക്കും ആറ്റം. ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് സഞ്ചരിയ്ക്കാവുന്ന ചെറു വാഹനമായിരിയ്ക്കും ഇത്. രാജ്യത്തെ മൂന്നുചക്ര യാത്ര വാഹനങ്ങൾക്ക് ആറ്റം വലിയ മത്സരം തന്നെ സൃഷ്ടിയ്ക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. കാറിലേതിന് സമാനമായ യാത്ര സുഖം ഈ വാഹനം നൽകും എസി ഉൾപ്പടെയുള്ള സംവിധാനങ്ങൾ ആറ്റത്തിൽ ഉണ്ടായിരിയ്ക്കും. 
 
ഇന്ത്യയില്‍ പുതിയതായി അനുവദിച്ചിട്ടുള്ള സെഗ്‌മെന്റാണ് ക്വാഡ്രി സൈക്കിള്‍. ഭാരം, വേഗത, എഞ്ചിന്‍ പവര്‍ എന്നീ കാര്യങ്ങളില്‍ നിയന്ത്രങ്ങൾ വരുത്തിയിട്ടുള്ള ചെറു വാഹനങ്ങളുടെ സെഗ്‌മെന്റ് ആണിത്. നിലവില്‍. ബജാജ് ക്യൂട്ട് മാത്രമാണ് ഈ ശ്രേണിയിൽ വിപണിയിലുള്ള വാഹനം. 3 ബിഎച്ച്‌പി കരുത്തും, 19 എന്‍എം റോർക്കും സൃഷ്ടിയ്ക്കുന്ന 217 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ക്യൂട്ട് വിപണിയിലുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article