വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജനുവരി 2025 (11:29 IST)
Jadicson
വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് സംഭവം. 31കാരിയായ നകെറ്റ് ജാഡിക്‌സാണ് കൊല്ലപ്പെട്ടത്. ജോസ് മെലോ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിക്ക് 31 ഉം കാമുകനായ പ്രതിക്ക് 52 വയസുമാണ് പ്രായം. ഇരുവരും ഏറനാളായി പ്രണയത്തിലായിരുന്നു.
 
മിനഞ്ഞാന്ന് ഇയാള്‍ പ്രണയഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ യുവതിയെ ഇയാള്‍ വീട്ടില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു.  സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരെ പീഡന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറയുന്നു. ന്യൂ ജേഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഇയാള്‍. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article