നാലു പുരുഷരുമായി ബന്ധം പുലര്‍ത്തിയ കൌമാരക്കാരിക്ക് തടവ് ശിക്ഷ

Webdunia
വ്യാഴം, 2 ജൂലൈ 2015 (16:30 IST)
നാല് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയ കൗമാരക്കാരിയ്ക്ക് യുഎഇയില്‍ തടവ് ശിക്ഷ. കൌമാ‍രക്കാരിയെ 9 മാസം തടവിനാണ് കോടതി ശിക്ഷിച്ചത്.

നേരത്തെ വിചാരണ നടത്തിയ കോടതി, 16 കാരിയായ പെണ്‍കുട്ടിയെ  ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 1000 ദിര്‍ഹം പിഴയടയ്ക്കാനും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പെണ്‍കുട്ടിയെ നാടുകടത്താനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ എന്നാല്‍ പിന്നീട് അപ്പീല്‍ കോടതി പെണ്‍കുട്ടിയുടെ ശിക്ഷാ കാലാവധി 9 മാസമായി കുറയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ നാടുകടത്താനുള്ള ഉത്തരവ്‌ മേല്‍ക്കോടതി റദ്ദാക്കി.