നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മൃതദേഹം; ദുരൂഹതയുണര്‍ത്തി ഹോളിവുഡ് നടിയുടെ മരണം - സ്‌റ്റെഫാനിയുടേത് കൊലപാതകമോ ?

Webdunia
ശനി, 27 ഏപ്രില്‍ 2019 (13:32 IST)
കനേഡിയന്‍ മോഡലും ഹോളിവുഡ് നടിയുമായ സ്‌റ്റെഫാനി ഷെര്‍ക്ക് (43) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍ കുളത്തില്‍ നിന്നാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്‌റ്റെഫാനിയുടെ അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ വ്യക്തമാക്കി. നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങിയ നിലയിലായിരുന്നു സ്‌റ്റെഫാനിയുടെ മൃതദേഹം. മരണത്തില്‍ താനും കുടുംബവും വേദനയിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡെമിയന്‍ ബിച്ചിറിന്റെ വാക്കുകള്‍ പൊലീസ് അംഗീകരിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചെങ്കിലും
ആത്മഹത്യയുടെ കാരണം എന്തെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. സ്‌റ്റെഫാനിയും ബിച്ചറും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article