6 ദിവസം ട്രെയിനില്‍, 2 ബലാത്സംഗം

Webdunia
ശനി, 19 മെയ് 2012 (16:33 IST)
PRO
PRO
പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത ചൈനീസ് പൌരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇയാള്‍ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്.

1993- ല്‍ ട്രാന്‍സ്-സൈബീരിയന്‍ എക്സ്പ്രസ് ട്രെയിനില്‍ വച്ചാണ് ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ബെയ്ജിംഗില്‍ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ആറ് ദിവസത്തെ ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് തവണയാണ് ഇയാള്‍ സ്ത്രീയെ പീഡിപ്പിച്ചത്.

നിരവധി മോഷണങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 2011-ലാണ് ഇയാള്‍ അറസ്റ്റിലായത്.