ഇസ്രായേല്‍ അക്രമം തുടരുന്ന ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 469 കുട്ടികളെന്ന് യുനിസെഫ്. ഭൂരിപക്ഷവും 18 വയസിന് താഴെയുള്ളവരാണ്. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. അക്രമങ്ങളുടെ പ്രതിഫലനം ദശലക്ഷക്കണക്കിന് കുട്ടികളെയാണ് ബാധിക്കുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒമ്പതിലധികം കുട്ടികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.