ജറുസലേമില്‍ കണ്ടെത്തിയ കക്കൂസിന് 2,700 വര്‍ഷത്തെ പഴക്കം; സെപ്റ്റിക് ടാങ്കില്‍ മൃഗങ്ങളുടെ അസ്ഥികളും മണ്‍പാത്രങ്ങളും

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:07 IST)
ജറുസലേമില്‍ അത്യപൂര്‍വ്വമായ ഒരു കക്കൂസ് കണ്ടെത്തി. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ടോയ്‌ലറ്റിന് ഏതാണ്ട് 2,700 വര്‍ഷം പഴക്കമുണ്ട്. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് (septic tank) മുകളില്‍ സ്ഥാപിച്ചിട്ടുള്ള അപൂര്‍വ്വമായ ശൗചാലയമാണ് ഇതെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി ഡയറക്ടര്‍ യാക്കോവ് ബില്ലിഗ് പറഞ്ഞു.
 
പുരാതനകാലത്ത് ഒരു സ്വകാര്യ ടോയ്‌ലറ്റ് അപൂര്‍വ്വമാണ്. സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നവരെ അക്കാലത്ത് സ്വകാര്യ ടോയ്‌ലറ്റ് പണിതിരുന്നുള്ളൂ. ലൈംസ്റ്റോണ്‍ കൊണ്ട് നിര്‍മിച്ച ശൗചാലയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കില്‍ മൃഗങ്ങളുടെ അസ്ഥികളും മണ്‍പാത്രങ്ങളും കണ്ടെത്തിയതായും പുരാവസ്തു അതോറിറ്റി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍