പാലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക

ശ്രീനു എസ്

വ്യാഴം, 13 മെയ് 2021 (11:43 IST)
പാലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ്‌ജോ ബൈഡനാണ് ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫേണിലൂടെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയിട്ടുണ്ട്. ഇവരില്‍ 17പേര്‍ സ്ത്രീകളും കുട്ടികളുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍