താലിബാനില്‍ നാറ്റോ സേന പിന്‍വാങ്ങിയതോടെ താലിബാന്‍ ആക്രമണം ശക്തമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ 19 പേര്‍ മരിച്ചു.
കാബൂളില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ നടന്ന വെടിവെയ്പില്‍ ഒരു ഉയര്‍ന്ന കോടതി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തെക്കന്‍ മേഖലയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ മൈന്‍ നിര്‍വീര്യമാക്കുന്ന സേനയിലെ 12 പേര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു.