16 ബുള്ളറ്റുകള്‍ തുളഞ്ഞുകയറിയിട്ടും രക്ഷപ്പെട്ടു!

Webdunia
ശനി, 9 മാര്‍ച്ച് 2013 (13:53 IST)
PRO
PRO
വധശ്രമത്തില്‍ നിന്ന് റഷ്യന്‍ ബിസിനസ്സുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ ഇയാളുടെ ശരീരത്തില്‍ 16 ബുള്ളറ്റുകള്‍ തുടഞ്ഞുകയറി.

തന്റെ ടോയോട്ടാ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് വ്യവസായിയെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചത്. ഇവര്‍ തുരുതുരെ വെടിയുതിര്‍ത്തു. 16 ബുള്ളറ്റുകള്‍ ആണ് ഇയാളുടെ ശരീരത്തില്‍ തുളഞ്ഞുകയറിയത്. ശരീരത്തിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്.

സുഹൃത്തുക്കള്‍ ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.