മുര്‍സി അനുയായികളായ 119 മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കു കോടതി മൂന്നുവര്‍ഷംവീതം തടവുശിക്ഷ വിധിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത ആറുപേരെ വിട്ടയച്ചു.
ഈജിപ്‌ത് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ ഭരണം അട്ടിമറിച്ചതിനെത്തുടര്‍ന്ന് അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനായിരുന്നു സംഭവം.
കഴിഞ്ഞ മാസം മറ്റൊരു കേസില്‍ മുര്‍സി അനുയായികളായ 529 പേര്‍ക്കു കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യാവകാശ ഗ്രൂപ്പുകളും പാശ്ചാത്യ ഗവണ്‍മെന്റുകളും ഈ വിധിയെ നിശിതമായി വിമര്‍ശിച്ചു.