പാഠഭാഗം വായിച്ചില്ല; അധ്യാപിക പത്തുവയസുകാരിയെ അടിച്ചു കൊന്നു!

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (19:10 IST)
പാഠഭാഗം വായിക്കാത്തിനെ തുടര്‍ന്ന് പത്തുവയസുകാരിയെ അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് അടിച്ചു കൊന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് ക്രൂരമായ സംഭവമുണ്ടായത്.

അധ്യാപിക ആവശ്യപ്പെട്ട പാഠഭാഗം വിദ്യാര്‍ഥിക്ക് വായിക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതയായ അധ്യാപിക പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്‌തു. ക്ലാസിലെ മറ്റ് കുട്ടികളോട് പെണ്‍കുട്ടിയെ അടിക്കാന്‍ ഇവര്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

അധ്യാപികയുടെ ക്രൂരമായ പീഡനം ഏറ്റുവാങ്ങിയ കുട്ടി പ്രധാന അധ്യാപികയോട് പരാതി പറഞ്ഞ ശേഷം വീട്ടില്‍ പോയി. വീട്ടിലെത്തിയ പെണ്‍കുട്ടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

പെണ്‍കുട്ടിയുടെ പിന്‍ഭാഗത്തും അടിവയറ്റിലും കടുത്ത മര്‍ദ്ദന മേറ്റിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടി മരിച്ചതോടെ അധ്യാപിക ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഈ സ്‌കൂളില്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Next Article