‘സ്വയം നാടുകടത്തപ്പെട്ട’ മുഷാറഫ് തിരിച്ചെത്തുന്നു!

Webdunia
വെള്ളി, 1 മാര്‍ച്ച് 2013 (18:56 IST)
PRO
PRO
സ്വയം നാടുകടത്തപ്പെട്ട മുഷാറഫ് പാകിസ്ഥാനിലേക്ക് തിരിച്ചുവരുന്നു. അഞ്ചുവര്‍ഷമായി സ്വയം കല്‍പ്പിച്ച വിദേശവാസം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം തന്നെയാണ് ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

പാകിസ്ഥാന്‍ പ്രതിസന്ധി ഘട്ടത്തിലാണെന്നും തിരിച്ചുപോകാന്‍ സമയമായെന്നുമാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞത്. വരുന്ന രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും.

ഒരു സാഹസികനായ പാകിസ്ഥാനിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. വൈരാഗ്യം മനസില്‍ വെച്ചല്ല താന്‍ മടങ്ങുന്നതെന്നും ഇതു കൂടിച്ചേരലിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.