ചികിത്സയില്‍ ആയിരുന്ന രണ്ട് വയസ്സുകാരന് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടക്കുന്നതിനായി ശവപ്പെട്ടിയിലാക്കി. ഇതിനിടെ കുട്ടി ശവപ്പെട്ടിയില്‍ നിന്ന് എഴുന്നേറ്റിരുന്നു. കുടിക്കാന്‍ വെള്ളം വേണം എന്ന് ആവശ്യപ്പെട്ടു. പിന്നെ ശ്വാസം നിലയ്ക്കുകയും ചെയ്തു.
ബ്രസീല്കാരന് ബാലനാണ് ജീവിക്കുമെന്ന പ്രതീക്ഷ നല്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയ ബാധിച്ച കുട്ടി വടക്കന്‍ ബ്രസീലിലെ ബെലെം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുട്ടി മരിച്ചതായി അറിയിച്ച് ഡോക്ടര്‍മാര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
വീട്ടിലെത്തിച്ച മൃതദേഹം തുറന്ന ശവപ്പെട്ടിയില്‍ ആണ് കിടത്തിയിരുന്നത്. അടക്കാന്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കുട്ടി ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു. കരഞ്ഞുതളര്‍ന്ന ബന്ധുക്കളെല്ലാം ഇത് കണ്ട് അമ്പരപ്പിലായി. തനിക്ക് അല്പം വെള്ളം നല്കാന് കുട്ടി പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ തന്നെ കുട്ടി ശവപ്പെട്ടിയിലേക്ക് വീണു. തുടര്‍ന്ന് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുട്ടി മരിക്കാന്‍ കാരണം എന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്കി.