‘ഭാരം കുറച്ചാല്‍ സ്വര്‍ണം‘; തടികുറയ്ക്കാന്‍ തയ്യാറായി പതിനായിരക്കണക്കിന് ആള്‍ക്കാര്‍

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (11:48 IST)
PRO
ശരീരഭാരം പത്ത് കിലോ കുറച്ചാല്‍ 30 ഗ്രാം സ്വര്‍ണം കയ്യിലെത്തും. ശരീര ഭാരം കുറച്ചാല്‍ സ്വര്‍ണം സമ്മാനം കിട്ടുന്ന പദ്ധതിയുടെ ഭാഗമായി ദുബൈ മുനിസ്സിപ്പാലിറ്റി വിവിധ പാര്‍ക്കുകളിലായി വ്യായാമത്തില്‍ പങ്കെടുക്കുന്നത് പതിനായിരക്കണക്കിന് ആള്‍ക്കാര്‍.

ഭാരം പുനപരിശോധിച്ച് സെപ്തംബര്‍ ആദ്യവാരം വിജയികള്‍ക്കുളള സ്വര്‍ണ്ണം വിതരണം ചെയ്യും. വിവിധ സ്വകാര്യസ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയോടെയാണ് ദുബൈ മുന്‍സിപ്പാലിറ്റി ഓപ്പണ്‍ കായിക ഇനങ്ങള്‍ സംഘടിപ്പിച്ചത്.

സഫാപാര്‍ക്ക് രണ്ടാം ഗേറ്റ്, സബീല്‍പാര്‍ക്ക് മൂന്നാം ഗേറ്റ്, മംസാര്‍ ബീച്ച്, ട്രാക്ക് എന്നിവിടങ്ങളാണ് പരിപാടിക്ക് വേദിയാകുന്നത്. സൗജന്യവൈദ്യ പരിശോധനയ്‌ക്കൊപ്പം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

നൃത്തമടക്കമുള്ള വിനോദങ്ങളിലൂടേയും വ്യായാമങ്ങളിലൂടേയുമാണ് ശരീരഭാരം കുറയ്ക്കുന്നത്. അഞ്ച് കിലോയില്‍ താഴെ ഭാരം കുറയ്ക്കുന്നവര്‍ക്ക് ഒരു കിലോക്ക് ഒരു ഗ്രാം സ്വര്‍ണമെന്ന നിലയില്‍ ലഭിക്കും. 5 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം കുറയ്ക്കുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണം ലഭിക്കും. 10 കിലോഗ്രാമില്‍ കൂടുതല്‍ കുറയ്ക്കുന്നവര്‍ക്ക് 3 ഗ്രാം സ്വര്‍ണവും ലഭിക്കും.