ടിബറ്റിനെതിരെ ചൈനയുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് ഒളിമ്പിക്‍സ് ബഹിഷ്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും യൂറോപ്പ് പിന്‍മാറുന്നു. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനിലെ പല അംഗങ്ങളും ബീജിംഗ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ടിബറ്റില്‍ ശക്തമായ പ്രതിക്ഷേധം അരങ്ങേറുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ശക്തമായ ആഹ്വാനത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനില്‍ ഈ തീരുമാനം വന്നത്. സ്ലോവേനിയയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍റെ രണ്ട് ദിന സമ്മേളനത്തില്‍ ടിബറ്റ് മുഖ്യ അജണ്ടയില്‍ ഒന്നായിരുന്നു.
ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ബ്രിട്ടീഷ് അധികാരികളുടെ ശക്തമായ വാദത്തെ തുടര്‍ന്ന് ടിബറ്റിലെ സംഭവങ്ങളില്‍ യൂറോപ്യന്‍ ജനതയുടെ പ്രതികരണത്തിന് അനുസൃതമായി കാര്യങ്ങള്‍ നീക്കാമെന്ന് അവസാനം തീരുമാനമാകുകയായിരുന്നു.
ടിബറ്റിന്‍റെ കാര്യത്തില്‍ ചൈന പാറ പോലെ ഉറച്ച സമീപനം എടുക്കുമ്പോള്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പുതിയ കാര്യമൊന്നുമല്ലെന്നായിരുന്നു പല അംഗങ്ങളുടെയും മറുപടി. കായിക രംഗവും രാഷ്ട്രീയവും വ്യത്യസ്തമാണെന്ന കണ്ടെത്തലില്‍ അവസാനം എത്തിച്ചേരുകയായിരുന്നു.
അതിനു പുറമേ ബീജിംഗ് മാധ്യമപ്രവര്‍ത്തകരെയും രഷ്ട്രതന്ത്രജ്ഞന്‍മാരെയും അനുവദിച്ചിരിക്കുന്നതും പരാമര്‍ശ വിധേയമായി. ഒളിമ്പിക്‍സ് ഉദ്ഘാടനത്തിന് നാല് മാസം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക്‍സ് ബഹിഷ്ക്കരിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ചൈനയുടെ അടുത്ത നടപടി എന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പല അംഗങ്ങളും.