ഹോണ്ടുറാസ് ജയിലില്‍ കലാപം, അഗ്നിബാധ; 20 മരണം

Webdunia
PRO
PRO
ഹോണ്ടുറാസില്‍ ജയിലില്‍ വീണ്ടും കലാപം. ഏറ്റുമുട്ടലിലും തീപിടുത്തത്തിലും 20 തടവുകാര്‍ കൊല്ലപ്പെട്ടു. നിരവധി തടവുകാര്‍ക്കു പരുക്കേറ്റു.

സാന്‍ പീഡ്രോ സുലയിലെ ജയിലിലാണ് കലാപമുണ്ടായത്. തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതിനിടെയാണ് അഗ്നിബാധയുണ്ടായത്.

രാജ്യത്തെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഗുണ്ടാസംഘാംഗങ്ങള്‍ തമ്മില്‍ കലാപം പതിവാണ്. ഫെബ്രുവരിയില്‍ കോമയാഗുവയിലെ ജയിലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 357 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

English Summary: At least 20 prisoners were killed in a riot and later fire on Thursday in San Pedro Sula's prison in northern Honduras, local Public Prosecutor's Office Coordinator Marely Banegas said.