അന്തരിച്ച പോപ് ഗായിക വിറ്റ്നി ഹൂസ്റ്റണിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ആരാധകര്‍ക്ക് വിലക്ക്. ഹൂസ്റ്റണിന്റെ ജന്മനാടായ ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ ന്യൂ ഹോപ് ബാപ്റ്റിസ്റ് ചര്‍ച്ചില്‍ നടക്കുന്ന സംസ്കാരചടങ്ങില്‍ ആരാധകര്‍ പങ്കെടുക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി. ആരാധകര്‍ ടെലിഷിഷനില്‍ സംസ്കാര ചടങ്ങ് കണ്ടാല്‍ മതിയെന്നാല്‍ പൊലീസ് നിര്‍ദ്ദേശം.
ചടങ്ങ് സ്വകാര്യമായി നടത്താനാണ് ആഗ്രഹം എന്ന് ഹൂസ്റണിന്റെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങളുടെ താല്പര്യം മാനിച്ച്, ആരാധകരുടെ തിരക്ക് ഒഴിവാക്കാനാണ് പൊലീസിന്റെ ഈ തീരുമാനം.