ബ്രിട്ടിഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്‍ അഫ്ഗാന്‍ ദൌത്യം കഴിഞ്ഞ് മടങ്ങിയത് ഈയിടെയായിരുന്നു. ഹെല്‍മാന്‍ഡ് പ്രവിശ്യയിലെ യുദ്ധമുഖത്ത് പ്രവര്‍ത്തിച്ച ഹാരിയ്ക്ക് ചായ ഉണ്ടാക്കി ഉണ്ടാക്കി മടുത്തത്രേ! കാര്യം എന്താണെന്നല്ലേ? ഹെലികോപ്റ്റര്‍ പൈലറ്റായി ജോലി ചെയ്യുകയായിരുന്ന ഹാരി കൂട്ടുകാരായ സൈനികര്‍ക്കാണ് ചായ ഉണ്ടാക്കി നല്‍കിയിരുന്നത്.
കളിയില്‍ തോല്‍ക്കുമ്പോഴാണ് ഹാരിയ്ക്ക് ചായ ഉണ്ടാക്കേണ്ടി വരാറുള്ളത്. 28കാരനായ ഹാരിയും കൂട്ടുകാരും ഉക്കേഴ്സ് എന്ന ബോര്‍ഡ് ഗെയിം കളിയ്ക്കും. ഇതില്‍ തോല്‍ക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് ചായ ഉണ്ടാക്കി കൊടുക്കണം. ജോലിയുടെ സമ്മര്‍ദ്ദം അകറ്റാനാണ് ഹാരിയും സംഘവും ലൂഡോയ്ക്ക് സമാനമായ ഈ ഗെയിം കളിക്കുന്നത്.
ഹാരി പലപ്പോഴും തോല്‍ക്കും. അങ്ങനെ ഹാരി ക്യാമ്പിലെ ‘ടീ ബോയ്’ ആയി.