മക്കയില്‍ ഹജ്ജ് തീര്‍ഥാടകരുടെ താമസസ്ഥലത്ത് തീ. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയ തീര്‍ഥാടകരുടെ താമസ സ്ഥലത്താണ് സംഭവം. ഇതേത്തുടര്‍ന്ന് 494 തീര്‍ഥാടകരെ മാറ്റിപ്പാര്‍പ്പിച്ചു.
മക്കയ്ക്കടുത്തു ജര്‍വയില്‍ തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണു തീയും പുകയും കണ്ടത്. തീര്‍ഥാടകര്‍ നമസ്‌കരിക്കാനായി പോയിരുന്നതിനാല്‍ ആളപായംഉണ്ടായില്ല. പക്ഷേ ഭക്ഷണ പദാര്‍ഥങ്ങളും വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു.
ഹജ്ജ് വോളണ്ടിയര്‍മാരാണ് സൗദി അഗ്‌നിശമന സേനാ വിഭാഗത്തെ വിവരം അറിയിച്ചത്. അഗ്‌നിശമന സേനാ വിഭാഗം മുഴുവന്‍ തീര്‍ഥാടകരെയും പുറത്തിറക്കി ഉടന്‍ തന്നെ തീയണച്ചു. തീര്‍ഥാടകരെ അഞ്ചു മണിയോടെ സമീപത്തെ കെട്ടിടത്തിലേക്കു മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എയര്‍ കണ്ടീഷന്‍ ഓഫാക്കാന്‍ ആരോ മറന്നതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടും തീയും ഉണ്ടാകാന്‍ കാരണമായത്.