സൗദിയിലെ പള്ളികളില്‍ ഇനി അന്യമതസ്‌ഥര്‍ക്കും പ്രവേശനം

Webdunia
തിങ്കള്‍, 30 മെയ് 2016 (20:13 IST)
സൗദി അറേബ്യയിലെ നാലു പള്ളികളില്‍ സൗദി സര്‍ക്കാര്‍ അന്യമതസ്‌ഥര്‍ക്ക്‌ പ്രവേശനം അനുവദിച്ചു. സൌദിയിലെ പ്രശസ്തമായ ജാമിയ മോസ്‌ക് റഹ്‌മ, കിങ്‌ ഫഹ്‌ദ മോസ്‌ക്, കിങ്‌ സൗദ്‌ മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളികളിലാണ് അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചത്. 
 
ഇസ്ലാമിന്റെ സംസ്‌കാരവും വാസ്‌തുവിദ്യയും മറ്റ്മതക്കാരെ അറിയിക്കുകയാണ്‌ സൗദി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. ചെങ്കടലില്‍ പില്ലറുകള്‍ ആഴ്‌ത്തിക്കൊണ്ടുള്ള അല്‍ തഖ്വ മോസ്‌ക് ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article