സ്‌നോഡന്‍, ഇന്ത്യയുള്‍പ്പടെ 19 ലോക രാജ്യങ്ങളെ അഭയത്തിനായി സമീപിച്ചിരുന്നുവെന്ന് വിക്കിലീക്ക്‌സ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തി വെളിപ്പെടുത്തിയ എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരനായ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കണമെന്ന് വിക്കിലീക്ക്‌സിന്റെ നിയമ ഉപദേശകനാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ സമീപിച്ചത്.
ഇക്വഡോറിനും ഐസ്‌ലാന്‍ഡിനും പുറമെ ഇന്ത്യ, ക്യൂബ, ബ്രസീല്‍, വെനസ്വേല, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് സ്‌പെയ്ന്‍, സ്വിസ്റ്റര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെയാണ് അഭയം തേടി സ്‌നോഡന്‍ സമീപിച്ചിരുന്നത്.
സ്‌നോഡന് അഭയം നല്‍കരുതെന്ന മറ്റ് രാജ്യങ്ങളോട് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ മുന്നറിയിപ്പിനെ കുറ്റപ്പെടുത്തി സ്‌നോഡന്‍ രംഗത്തെത്തിയിരുന്നു. സ്‌നോഡന് അഭയം നല്‍കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഇക്വഡോര്‍ പ്രസിഡണ്ട് റാഫേല്‍ കൊറിയ വെളിപ്പെടുത്തിയിരുന്നു.
അമേരിക്ക തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി സ്‌നോഡന്‍ ഇക്വഡോര്‍ പ്രസിഡണ്ട് റാഫേല്‍ കൊറിയയ്ക്ക് കത്തയച്ചു. തനിക്ക് എത്രക്കാലം ജീവിക്കാന്‍ കഴിയുമോ എന്നറിയില്ല. തുല്യതയില്ലാത്ത ലോകത്തില്‍ നീതിക്കായി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും സ്‌നോഡന്‍ കത്തില്‍ പറയുന്നു.