സ്വവര്‍ഗ്ഗസ്നേഹികളുടെ സൌന്ദര്യ മത്സരത്തില്‍ കൂട്ടയടി

Webdunia
ചൊവ്വ, 2 ജൂലൈ 2013 (13:03 IST)
PRO
സ്വവര്‍ഗ്ഗ സ്നേഹികളുടെ സൗന്ദര്യ മത്സരത്തിലെ വാക്കുപിഴ അവസാനിച്ചത് കൈയ്യാങ്കളിയില്‍. പെറുവില്‍ 2013 ലെ സ്വവര്‍ഗ്ഗ സ്നേഹികളിലെ ‘മിസ് ഗേ‘യെ തിരഞ്ഞെടുക്കാന്‍ നടന്ന സാന്‍ജ്വാന്‍ സൌന്ദര്യ മത്സരത്തിലാണ് സംഭവം.

സൌന്ദര്യ മത്സരത്തിനു ശേഷം രണ്ട് മത്സരാര്‍ത്ഥികള്‍ തമ്മിലാണ് സ്‌റ്റേജില്‍ കൈയ്യാങ്കളി നടന്നത്. ഇരുവരും പരസ്പരം വിഗ്ഗ് വലിച്ച്പറിച്ചെടുത്ത് നിലത്ത് കിടന്ന് വഴക്കടിച്ചു.

റണ്ണര്‍ അപ് ആയ മത്സരാര്‍ത്ഥിയാണ് ഒന്നാം സ്ഥാനത്തെത്തിയ മത്സരാര്‍ത്ഥിയെ പ്രധാന വേദിയില്‍ നിന്നു തന്നെ കടന്നാക്രമിച്ചത്.

വിധി നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് റണ്ണര്‍ അപ് സുന്ദരി മിസ്സ് ഗെ 2013 നെ ആക്രമിച്ചത്. ഇതിന്റെ വീഡിയോകള്‍ ഏതായാലും യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ്.