സ്നോഡന് ജോലി കിട്ടി; ഒരു വെബ്‌സൈറ്റില്‍

Webdunia
വെള്ളി, 1 നവം‌ബര്‍ 2013 (09:59 IST)
PRO
യുഎസ് സര്‍ക്കാരിന്റെ ചോര്‍ത്തല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് റഷ്യയില്‍ അഭയം തേടിയ എന്‍എസ്എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന് റഷ്യയില്‍ ജോലി കിട്ടിയതായി റിപ്പോര്‍ട്ട്.

ഒരു വെബ്സൈറ്റിലാണത്രെ സ്നോഡന് ജോലി ലഭിച്ചത്. നവംബറില്‍ സ്നോഡന്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് സ്നോഡന്റെ അഭിഭാഷകനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു റഷ്യന്‍ വെബ്സൈറ്റിലാണ് സ്നോഡന് ജോലി ലഭിച്ചതെന്നും സുരക്ഷാ കാരണങ്ങളാല്‍ വെബ്സൈറ്റിന്റെ പേര് വെളിപ്പെടുത്താനാവില്ലെന്നും സ്നോഡന്റെ അഭിഭാഷകന്‍ പറയുന്നു.

യുഎസ് സര്‍ക്കാര്‍ പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഹോംങ്കോംഗിലേക്ക് രക്ഷപ്പെട്ട സ്നോഡന്‍ ജൂണില്‍ റഷ്യയില്‍ അഭയംതേടുകയായിരുന്നു.

സ്നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ എവിടെയാണെന്നകാര്യം അതീവരഹസ്യമാക്കിവെച്ചിരിക്കുകയാണ്.