സ്ത്രീകളുടെ തലമുടിയില്‍ പശ തേക്കുന്ന വിരുതന്‍ അറസ്റ്റില്‍!

Webdunia
ചൊവ്വ, 24 ജൂലൈ 2012 (12:21 IST)
PRO
PRO
സ്ത്രീകളുടെ തലമുടിയില്‍ പശ തേക്കുന്നയാളെ ചൈനയില്‍ അറസ്റ്റ് ചെയ്തു. സിഷ്വാന്‍ പ്രവിശ്യയില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായത്.

നീളന്‍ തലമുടിയുള്ള സ്ത്രീകളോടാണ് ഇയാള്‍ക്ക് പ്രിയം. തലമുടിയില്‍ പശ തേച്ചതിന് പത്തോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സ്ത്രീകള്‍ക്ക് തലമുടി വെട്ടിക്കളയേണ്ട അവസ്ഥ വരെ ഉണ്ടായി.

സ്ത്രീകള്‍ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ തലമുടിയില്‍ പശ തേച്ചത്. ഇതേ തുടര്‍ന്ന് ചിലര്‍ സലൂണുകളില്‍ എത്തി മുടി വെട്ടിക്കളഞ്ഞു. മറ്റ് ചിലര്‍ ഒരു ദ്രാവകം ഉപയോഗിച്ച് പശ നീക്കം ചെയ്യുകയായിരുന്നു.