റഷ്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന പെയിന്റിംഗ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഗാലറിയില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു.
സ്ത്രീകളുടെ അടിവസ്ത്രമണിഞ്ഞ വ്ലാഡ്മീര്‍ പുടിന്‍ അതേപോലെ നില്‍ക്കുന്ന പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ മുടി കോതുന്ന ദൃശ്യമാണ് പെയിന്റിംഗില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വവര്‍ഗ പ്രണയത്തിനെതിരെ പാര്‍ലമെന്റില്‍ നിലപാടെടുത്ത ചില പാര്‍ലമെന്റ് അംഗങ്ങളെ കളിയാക്കുന്ന പെയിന്റിങുകളും പിടിച്ചെടുത്തു.
അധികാര കേന്ദ്രങ്ങളെ അപമാനിക്കുന്നത് തടയുന്ന റഷ്യന്‍ നിയമം അനുസരിച്ചാണ് നടപടി. ചിത്രങ്ങള്‍ പിടിച്ചെടുത്തതിന് പുറമേ, മ്യൂസിയം ഓഫ് പവര്‍ എന്ന പേരിലുള്ള ഗാലറിയും പൊലീസ്അടച്ചു പൂട്ടി.