സ്കൂളിലെ വെടിവയ്പ്പ്: കൊലയാളി ജീവനൊടുക്കി

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (18:31 IST)
PRO
PRO
ഫ്രാന്‍സിലെ ജൂത സ്കൂളില്‍ അധ്യാപകനെയും വിദ്യാര്‍ഥികളെയും വെടിവെച്ചുകൊന്ന അക്രമി ജീവനൊടുക്കി. മുഹമ്മദ് മെറ എന്ന 23-കാരനാണ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

ഇയാളുടെ ഒളിത്താവളം പൊലീസ് വളഞ്ഞതിനെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ ജനാല വഴിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയത്.

മെറ നടത്തിയ വെടിവെയ്പ്പില്‍ അധ്യാപകനും മൂന്ന് വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയിദയാണ് ഇയാള്‍ക്ക് പ്രചോദനമായതെന്ന് പൊലീസ് പറയുന്നു.

English Summary: France's interior minister says the man suspected of killing seven people in the southern city of Toulouse is dead following a raid on his apartment.