പാകിസ്ഥാന്‍ സൈന്യത്തിന്റെ മുഴുവന്‍ പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്ന് മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ സൈനികര്‍ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുതടങ്കലില്‍നിന്ന് മോചിതനായ ശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫിന്റെ അവകാശവാദം. ബ്രിഗേഡ് കമാന്‍ഡര്‍ മുതല്‍ സൈനികമേധാവിയുടെ സ്ഥാനംവരെ സൈന്യത്തില്‍ താന്‍ വഹിച്ചിട്ടുണ്ട്. അക്കാലത്ത് അവരെ മുന്നില്‍നിന്നാണ് നയിച്ചത്.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആറരലക്ഷം വരുന്ന സൈനികരോട് ചോദിച്ചുനോക്കൂവെന്നും മുഷറഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈന്യത്തിലെ പഴയ സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ച പ്രതികരണം അവരുടെ പിന്തുണ വ്യക്തമാക്കുന്നതാണ്.