സൈനികരുടെ വധം: ഇന്ത്യയുടെ പ്രചാരണങ്ങള്‍ വ്യാജമെന്ന് പാകിസ്ഥാന്‍

Webdunia
ബുധന്‍, 9 ജനുവരി 2013 (12:42 IST)
PRO
PRO
അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചു എന്നവാദം തള്ളിക്കളഞ്ഞ് പാകിസ്ഥാന്‍. ഇന്ത്യ നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് പാക് സൈന്യം പറഞ്ഞു.

പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. അജണ്ടയുടെ ഭാഗമായാണ് ഇന്ത്യയുടെ പ്രചാരണങ്ങള്‍ എന്നും പാക് സൈന്യം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് തങ്ങളല്ല. ഞായറാഴ്ച പാക് ചെക്ക്പോസ്റ്റിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു എന്നും പാക് സൈന്യം വാദിച്ചു.

അതേസമയം രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ചുകൊന്ന നടപടിയില്‍ പാക് ഹൈകമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. പൂഞ്ചിലെ ആര്‍മി പെട്രോളില്‍ ആക്രമണം നടത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികരെ വധിച്ചത്.