ഇറാഖില്‍ സുന്നി-ഷിയാ വംശീയ പോരാട്ടം രൂക്ഷമാകുന്നു. കണ്ണു മൂടിക്കെട്ടി കൈകള്‍ ബന്ധിച്ച് തലയ്ക്കു വെടിവച്ചു കൊന്ന 10 അജ്ഞാത യുവാക്കളുടെ ജഡങ്ങള്‍ കിഴക്കന്‍ ബഗ്ദാദില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട ഫാക്ടറി വളപ്പിലെ കെട്ടിടത്തിലാണു മൃതദേഹങ്ങള്‍ കിടന്നത്. ഇവിടെ പതിവില്ലാതെ വാഹനങ്ങള്‍ വന്നു പോകുന്നതില്‍ സംശയം തോന്നിയ കുട്ടികള്‍ ഫാക്ടറിക്ക് സമീപം നോക്കിയപ്പോഴാണു ജഡങ്ങള്‍ കണ്ടതെന്നു പൊലീസ് പറഞ്ഞു. നഗരത്തിലെ റോഡുകളില്‍ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ മറ്റു 10 പേര് കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.
സുന്നി-ഷിയാ വംശീയപോരാട്ടത്തിന്റെ ഭാഗമാണിതെന്നു പൊലീസ് പറഞ്ഞു. അടുത്തിടെ സുന്നി-ഷിയാ വംശീയ പോരട്ടത്തില്‍ നൂറുകണക്കിനാളുകളാണ് ആക്രമണങ്ങലില്‍ കൊല്ലപ്പെടുന്നത്.