സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം: 18 മരണം

Webdunia
വെള്ളി, 10 ജനുവരി 2014 (11:09 IST)
PRO
PRO
മധ്യസിറിയയില്‍ അല്‍കഫാത് ഗ്രാമത്തിലെ സ്‌കൂളിനു സമീപമുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

സ്ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മൂന്നു ദിവസം മുന്‍പ് സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 27 വിമതര്‍ കൊല്ലപ്പെട്ടിരുന്നു.