സിറിയയിലെ രാസായുധ ശേഖരം നശിപ്പിക്കുന്നതു സംബന്ധിച്ചു ധാരണയായി. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരുന്നു.
യുഎന്‍ രക്ഷാസമിതിയിലെ മറ്റ് 10 അംഗങ്ങള്‍ കൂടി അംഗീകരിക്കുന്നതോടെ സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമെന്നതിനു രാജ്യാന്തര അംഗീകാരം ലഭിക്കും. രാസായുധ നശീകരണ വേളയില്‍ റഷ്യന്‍ സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന് കരാര്‍ പറയുന്നു. സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ രാസായുധശേഖരം നശിപ്പിക്കപ്പെടും.
സൈനിക നീക്കത്തിലൂടെയല്ലാതെയുള്ള പ്രശ്നപരിഹാരത്തെ ചരിത്രനേട്ടമെന്നും നയതന്ത്ര ചര്‍ച്ചകളുടെ വിജയമെന്നും അമേരിക്ക വിശേഷിപ്പിച്ചു. എന്നാല്‍ സിറിയ വഴങ്ങുന്നില്ലെങ്കില്‍ സൈനിക നീക്കത്തിനു കരാറില്‍ വ്യവസ്ഥയില്ല.