സിഗരറ്റ് വലി ഒഴിവാക്കാന്‍ ഇ-സിഗരറ്റുമായി ഓസ്‌ട്രേലിയ!

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (11:16 IST)
PRO
PRO
സിഗരറ്റ് വലി ഒഴിവാക്കാന്‍ ഇ-സിഗരറ്റുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. പുകയിലയ്ക്കു പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഓസീസ് സര്‍ക്കാര്‍. ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമെന്ന അംഗീകാരം നേടിയെടുക്കാനാണ് ഓസീസിന്റെ ഈ ശ്രമം.

ഇലക്ട്രോണിക് സിഗരറ്റുകള്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ സിഗരറ്റ് വലിക്കുമ്പോള്‍ പുക അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭൂതി ഇ-സിഗരറ്റിലും ലഭിക്കുമെന്നാണ് പറയുന്നത്.

സിഗരറ്റ് വലി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയയിലെ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും ശ്രമിച്ചുവരികയാണ് ഈ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഈ-സിഗരറ്റുമായി എത്തിയിരിക്കുന്നത്.

ഇലക്‌ട്രോണിക് സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമായ പുകയില സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.