സാഹസികചാട്ടം: നദിയുടെ ആഴങ്ങളിലേക്ക് വീണ യുവതി രക്ഷപ്പെട്ടു!

Webdunia
ചൊവ്വ, 10 ജനുവരി 2012 (10:44 IST)
പുതുവത്സരത്തലേന്ന് നടന്ന ബന്‍ജീ ജംപിങ്ങില്‍ പങ്കെടുത്തതായിരുന്നു ഓസ്‌ട്രേലിയക്കാരിയായ എറിന്‍ ലോങ്‌വര്‍ത്തി. പക്ഷേ ഇരുപത്തിരണ്ടുകാരിയായ അവര്‍ക്ക് ചാട്ടം പിഴച്ചു. ഉയരത്തില്‍ നിന്ന് ചാടുന്നതിനിടെ അവരുടെ കാലില്‍ കെട്ടിയ കയര്‍ പൊട്ടിപ്പോകുകയായിരുന്നു. അങ്ങനെ 111 മീറ്റര്‍ താഴേക്ക് വീണ ലോങ്‌വര്‍ത്തി നദിയില്‍ പതിച്ചു.

മുതലകള്‍ നിറഞ്ഞ നദിയില്‍ നിന്ന് വളരെ കഷ്ടപ്പെട്ടാണ് അവര്‍ നീന്തിക്കയറിയത്. ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കെന്ന് ചുരുക്കം. ആഫ്രിക്കയിലെ സാംബീസി നദിക്ക് കുറുകെയുള്ള വിക്ടോറിയ വാട്ടര്‍ഫോള്‍സ് പാലത്തിലാണ് ബന്‍ജീ ജംപിങ് മത്സരം നടന്നത്. കാലില്‍ ഇലാസ്റ്റിക് ചരടുകെട്ടി, ഉയരത്തില്‍ നിന്ന് താഴോട്ട് നടത്തുന്ന ചാട്ടമാണ് ബന്‍ജീ ജംപിങ്. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ വച്ചുള്ള കളി.

നദിയില്‍ വീണ ലോങ്‌വര്‍ത്തിക്ക് നിസാര പരുക്കുകളുണ്ട്. പൊട്ടിയ ഇലാസ്റ്റിക് ചരടിന്റെ ബാക്കി ഭാഗം കാലില്‍ നിന്ന് അഴിച്ച് കളഞ്ഞ് അവര്‍ നദിയില്‍ നിന്ന് നീന്തിക്കയറുകയായിരുന്നു.