സാമ്പത്തിക പ്രതിസന്ധി നായകള്‍ക്കും ദോഷം

Webdunia
ആഗോള സാമ്പത്തിക പ്രതിസന്ധി മനുഷ്യരെ മാത്രമേ ബാധിക്കൂ എന്നാണോ കരുതിയത്? എങ്കില്‍ തെറ്റി. കാരണം തായ്‌വാനില്‍ നായ്ക്കളും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്തഫലം അനുഭവിച്ച് തുടങ്ങി.

വളര്‍ത്ത് നായ്ക്കളെ പോറ്റാനുള്ള ചെലവ് ഉയര്‍ന്നത് മൂലം ജനങ്ങള്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ തുടങ്ങിയെന്നാണ് തായ്‌വാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ദിവസം കഴിയും തോറും ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ എണ്ണം കൂടുന്നു എന്നാണ് പ്രാദേശിക മൃഗസംരക്ഷകര്‍ വെളിപ്പെടുത്തുന്നത്.

സംഭവത്തിന്‍റെ ഗൌരവാ‍വസ്ഥ കണക്കിലെടുത്ത് നായ്ക്കളെ ഉപേക്ഷിക്കുന്നതില്‍ ഇന്ന് ഉടമകളെ പിന്തിരിപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വലിപ്പമുള്ള നായകളെയാണ് കൂടുതലും ഉടമകള്‍ ഉപേക്ഷിക്കുന്നത്.

വലിപ്പമുള്ള നായകളെ ഒഴിവാക്കുന്നത് വഴി ഉടമയ്ക്ക് പ്രതിമാസം 5000-10000 തായ്‌വാന്‍ ഡോളറുകള്‍ ലാഭിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ആഗോള സാമ്പത്തിക പ്രതിസന്ധി തായ്‌വാനില്‍ വന്‍ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.