പാകിസ്ഥാനില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ആസിഫ് അലി സര്‍ദാരിക്ക് മനോരോഗമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വരെയും സര്‍ദാരി മനോരോഗത്തിന് ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകല്‍ ഉണ്ടായിരുന്നത്.
പ്രസിഡന്‍റ് പദവിയിലെത്തിയാല്‍ സര്‍ദാരിക്ക് പാകിസ്ഥാനിലെ ആണവായുധങ്ങളുടെ നിയന്ത്രണം ഉണ്ടാകും എന്നതാണ് അമേരിക്കന്‍ അധികൃതര്‍ക്ക് ഉത്‌കണ്ഠ ഉണ്ടാകാന്‍ കാരണം. സര്‍ദാരിയുടെ അസുഖം ഭേദമായെന്നാണ് അദ്ദേഹത്തിന്‍റെ വക്താക്കള്‍ പറയുന്നതെങ്കിലും അമേരിക്കയുടെ ഉത്കണ്ഠ മാറുന്നില്ല.
സര്‍ദാരിക്ക് ഡിമന്‍ഷ്യ, വിഷാദം, മനോസംഘര്‍ഷം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകളില്‍ ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മോരോഗമുണ്ടെന്ന രേഖ ഉണ്ടാക്കിയത് അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍ ,സര്‍ദാരിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്‍റെ ശത്രുക്കളുടെ സൃഷ്ടിയാണെന്നും ജയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണെന്നും സര്‍ദാരിയുടെ അടുപ്പക്കാര്‍ പറയുന്നു.