ശ്രീലങ്ക: 13 പുലികളെ കൊന്നു

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2007 (18:19 IST)
വടക്കന്‍ ശ്രീലങ്കയിലുണ്ടായ പോരാട്ടത്തില്‍ പതിമൂന്ന് തമിഴ് പുലികളെ കൊന്നതായി ശ്രീലങ്കന്‍ സേന വൃത്തങ്ങള്‍ അറിയിച്ചു. എല്‍‌ടി‌ടി‌ഇ തീവ്രവാദികള്‍ ഒളിച്ചിരുന്ന രണ്ട് ബങ്കറുകള്‍ ശ്രീലങ്കന്‍ സേന ബോബിട്ടു തകര്‍ത്തു.

വടക്കന്‍ ജാഫ്നയിലെ നാഗര്‍കോവില്‍ മുന്നേറ്റ പ്രതിരോധ അതിര്‍ത്തിയിലാണ് പോരാട്ടം നടന്നത്. ആക്രമണത്തില്‍ ശ്രീലങ്കന്‍ സേനക്ക് നഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മുഹമളി അതിര്‍ത്തിയിലുണ്ടായ ആക്രമണത്തിലും തമിഴ് പുലികളുടെ നാലു ബങ്കറുകള്‍ സൈന്യം തകര്‍ത്തു. അവിടെ നടന്ന ആക്രമണത്തില്‍ ഒരു ശ്രീലങ്കന്‍ സൈനികന് പരുക്കേറ്റു.

കുറച്ചു ദിവസങ്ങളായി ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ തമിഴ്പുലികളും ശ്രീലങ്കന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. എത്രയും വേഗം പുലികളും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ശ്രീലങ്കയിലെ ജനജീവിതം തന്നെ ദുസ്സഹമാവാനാണ് സാദ്ധ്യത.