ശ്രീലങ്കയില്‍ സൈനിക താവളത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (17:58 IST)
PRO
PRO
കിള്ളിനോച്ചിയിലെ ലങ്കന്‍ സൈനിക താവളത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. എല്‍ടിടിഇ ശക്തിപ്രദേശമായിരുന്ന കിള്ളിനോച്ചിയിലെ സൈനിക ക്യാമ്പ്, റോഡ്, യുദ്ധത്തില്‍ ബാക്കി പത്രമായ കെട്ടിടങ്ങള്‍ എന്നിവയുടെ ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റ് വിസയില്‍ ശ്രീലങ്കയിലെത്തിയ തമിഴ്നാട് സ്വദേശി റൊഹാന (24)യാണ് അറസ്റ്റിലായത്. വിസ നിയമങ്ങള്‍ ലംഘിച്ച ഇയാളെ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറിയതായും പൊലീസ് വക്താവ് അറിയിച്ചു.