ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ കുറ്റകൃത്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ തമിഴ് ദേശീയ സഖ്യം (ടി.എന്‍.എ.) രംഗത്ത്. തമിഴ് വിമോചന സംഘടനയായ എല്‍.ടി.ടി.ഇ.യ്‌ക്കെതിരെ 2009-ല്‍ നടന്ന അക്രമങ്ങള്‍ അന്വേഷിക്കണമെന്നാണ് ടി.എന്‍.എ.യുടെ ആവശ്യം.
ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ടി.എന്‍.എ. നേതാവ് സുരേഷ് പ്രേമചന്ദ്രന്‍ പറഞ്ഞു.