അത്യപൂര്‍വ്വമായ ആകാശവിസ്മയമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാനത്ത് ദൃശ്യമാകാന്‍ പോകുന്നത്. കത്തിനില്‍ക്കുന്ന സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ചയാണ്. ശുക്രസംതരണമെന്നാണ് ഇതിനെ വിളിക്കുന്നത്. നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണിത്. 2117-ല്‍ മാത്രമേ ഇനി ഇത് ദൃശ്യമാകുകയുള്ളൂ.
സൂര്യന് മുന്നിലൂടെ നീങ്ങുന്ന ശുക്രന്‍ ഒരു കറുത്ത പൊട്ട് പോലെയാകും ദൃശ്യമാകുക. അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലും ഈ കാഴ്ച കാണാന്‍ സാധിക്കും. എന്നാല്‍ നഗ്നനേത്രങ്ങള്‍ക്ക് കൊണ്ട് സൂര്യനെ നോക്കരുത്. സൌരക്കണ്ണടകള്‍ ഉപയോഗിച്ച് വേണം വീക്ഷിക്കാന്‍. അല്ലെങ്കില്‍, സൂര്യന്റെ പ്രതിബിംബം കണ്ണാടിയിലൂടെ പ്രതിഫലിപ്പിച്ച് കാണണം.
ശുക്രസംതരണം വീക്ഷിക്കാന്‍ വിപുലമായ സൌകര്യങ്ങളാണ് നാസ ഒരുക്കിയിരിക്കുന്നത്. ജ്യോതിശാസ്ത്രരംഗത്ത് നിരവധി പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ശുക്രസംതരണം സഹായകമാവും.