വെള്ളത്തില്‍ കിടക്കുന്ന യുവാവിന് നേരെ കുറ്റിക്കാട്ടില്‍ നിന്നും ഒരു സിംഹം കുതിച്ചു ചാടുന്ന വീഡിയോ സോഷ്യല്‍ മീഡികളില്‍ വൈറലാകുന്നു. സിംഹം യുവാവിനെ അപായപ്പെടുത്തിയിരിക്കുമെന്ന് കരുതിയവരെ അമ്പരപ്പിക്കുന്ന രംഗമായിരുന്നു പിന്നീട് നടന്നത്. സിംഹവും യുവാവും സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള സൌഹൃദമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
സൌത്ത് ആഫ്രിക്കയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ മറ്റ് മൃഗങ്ങള്‍ക്കൊപ്പം സിംഹത്തിനേയും പാര്‍പ്പിച്ചിരിക്കുകയാണെന്ന് അതിന്റെ ഉടമസ്ഥന്‍ കെവിന്‍ പറയുന്നു.