സുരക്ഷാ സേനയുടെ വെടിവയ്പ്പിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ വെടിയേറ്റു മരിക്കുന്നത് അയാളുടെ സ്വന്തം ക്യാമറ തന്നെ പകര്‍ത്തി. ഈജിപ്തിലെ അല്‍ഹൊറിയ പത്രത്തിനു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ 26 കാരനായ അസ്സാമിനാണ് ദാരുണമായ അന്ത്യം ഉണ്ടായത്.
അസ്സാം ഈജിപ്തിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ ഈജിപ്തില്‍ 51 പേര്‍ മരിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കുമ്പോളാണ് അസ്സമിനെ സൈന്യം വെടിവെച്ചത്.
അസ്സം ജോലി ചെയ്ത പത്രത്തിന്റെ ഓഫീസില്‍ എത്തിയ മറ്റൊരു യുവാവാണ് രക്തത്തില്‍ മുങ്ങിയ ക്യാമറയും അസ്സമിന്റെ മരണ വിവരവും അറിയിക്കുന്നത്. പിന്നീട് ക്യാമറ പരിശോധിച്ച സഹപ്രവര്‍ത്തകരാണ് അസ്സമിന്റെ മരണമുള്‍പ്പെടെ ക്യാമറയില്‍ പതിഞ്ഞത് കണ്ടെത്തിയത്.
മാത്രവുമല്ല സുരക്ഷാ സൈന്യം നടത്തിയ വെടിവെയ്പ്പിന്റെ ആദ്യചിത്രങ്ങള്‍ ലഭിച്ചതും അസ്സമിനാണെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.കെട്ടിടത്തിന് മുകളില്‍ നിന്നു തിവ്രവാദികള്‍ ആക്രമിക്കുകയാണെന്ന് തെറ്റിധരിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.