വീട് തകര്‍ത്ത് അകത്ത് കയറി: പിന്നെ കരടിയുടെ പിയാനോ വായന; സിസിടിവി ദൃശ്യം വൈറലാകുന്നു

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (11:04 IST)
കുട്ടികളുടെ കാര്‍ട്ടൂണ്‍ സിനിമകളിലും മറ്റും മാത്രമായി കണ്ടുവരുന്ന കരടിയുടെ പിയാനോ വായന നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ഒരു വീട്ടുകാര്‍. തങ്ങളുടെ വീട്ടില്‍ അജ്ഞാതന്‍ കയറി നാശംവരുത്തിവച്ചതിന്റെ വീഡിയോ കണ്ടപ്പോഴാണ് കള്ളന്‍ കരടിയാണെന്ന് തിരിച്ചറിഞ്ഞത്. 
 
മെയ് 31ന് ഈസ്റ്റ് വെയിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ജൂണ്‍ ആറിന് ഇവര്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്‌പ്പോള്‍ മണിക്കൂറുകള്‍ക്കകം ലക്ഷണക്കന് പ്രേക്ഷകരാണ് വീഡിയോ കാണാനെത്തിയത്. വീടിനകത്ത് വലിയ നാശനഷ്ടമാണ് കരടി വരുത്തിവെച്ചത്. ഇതിനിടെ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണം കണ്ടെത്തികഴിക്കുകയും ചെയ്തു. ഒടുവിലാണ് പിയാനോ സീറ്റിലിരിക്കുന്ന ദൃശ്യം കാണുന്നത്. 
Next Article