വീട്ടുടമയുടെ 3 മക്കളെ തോട്ടക്കാരനും വേലക്കാരിയും പീഡിപ്പിച്ചു

Webdunia
വ്യാഴം, 24 ജനുവരി 2013 (17:01 IST)
PRO
PRO
വീട്ടുടമയുടെ മൂന്ന് മക്കളെ വീട്ടുവേലക്കാരിയും തോട്ടക്കാരനും പീഡിപ്പിച്ചതായി കേസ്. ദുബായിലാണ് സംഭവം. ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്.

പ്രതികളില്‍ ഒരാള്‍ ഫിലിപ്പിനയില്‍ നിന്നുള്ള ആളാണ്. മറ്റൊരാള്‍ പാകിസ്ഥാന്‍ സ്വദേശിയും. ഒരു വര്‍ഷമായി ഇവര്‍ കുട്ടികളെ പീഡിപ്പിക്കുകയാണ് എന്നാണ് വിവരം. ഏഴ് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയും ആറ് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും ആണ് പീഡനത്തിന് ഇരയായത്.

വേലക്കാരിയുടെ ബന്ധുവായ സ്ത്രീയുടെ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ ചിത്രം കണ്ടതോടെയാണ് വീട്ടുടമസ്ഥന്റെ ഭാര്യയ്ക്ക് സംശയം തോന്നിയത്. മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ആ സ്ത്രീ മറച്ചുപിടിക്കാന്‍ ശ്രമിച്ചതാണ് ഇതിന് കാരണം. തുടര്‍ന്ന് കുട്ടികളോട് കാര്യം തിരക്കിയ അമ്മ കേട്ടത് നടുക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

ലൈംഗിക പീഡനത്തെ എതിര്‍ത്താല്‍ ദേഹം പൊള്ളിയ്ക്കും എന്ന് വേലക്കാരി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ പറഞ്ഞു.

കേസ് ഫെബ്രുവരി 10ന് കോടതി വീണ്ടും പരിഗണിയ്ക്കും.