വിവാഹമോചനം ആവശ്യപ്പെട്ട അഫ്ഗാനിസ്ഥാനിലെ വനിത എംപിയെ വീട്ടുകാര്‍ ഉപേക്ഷിച്ചു. വനിതാ എംപിയായ നൂര്‍ സിയാ അത്മറിനെയാണ് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.
ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട അഫ്ഗാനിസ്ഥാനിലെ ആദ്യ പാര്‍ലമെന്റംഗമാണ് നൂര്‍. ഭര്‍ത്താവിന്റെ ഭീഷണി നിലനില്‍ക്കുന്ന ഇവര്‍ ഒരു അനാഥാലയത്തിലാണ് താമസിക്കുന്നത്. വീട്ടുകാരെ വ്യാപാരിയായ ഭര്‍ത്താവ് മദ്യപാനിയാണെന്നും നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നും അറിയിച്ചപ്പോള്‍ , ഇക്കാര്യം പുറത്തു പറയരുതെന്നായിരുന്നു അവരുടെ ഉപദേശം.