വാഹനമോടിക്കാനായി പോരാടിയ വനിത റോഡപകടത്തില്‍ മരിച്ചു

Webdunia
ബുധന്‍, 25 ജനുവരി 2012 (18:00 IST)
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയ വനിതയ്ക്ക് വാഹനാപകടത്തില്‍ ദാരുണഅന്ത്യം. മനാല്‍ അല്‍ ഷെരീഫ് എന്ന വനിതയാണ് മരിച്ചത്. നോര്‍ത്ത് ഹേല്‍ മേഖലയിലാണ് അപകടം നടന്നത്.

എന്നാല്‍ മനാല്‍ ആയിരുന്നില്ല വാഹനം ഓടിച്ചത്. പരുക്കേറ്റ മനാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജ്യത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. വിലക്കിനെതിരെ നിരവധി സ്ത്രീകള്‍ വാഹനമോടിച്ച് പ്രതിഷേധിച്ചു. മനാലും സജീവമായി രംഗത്തുണ്ടായിരുന്നു. മനാല്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമലംഘനം നടത്തിയതിന് മനാല്‍ 10 ദിവസം തടവുശിക്ഷയും അനുഭവിച്ചു.