വരന്റെ അമ്മ കളിയാക്കി; വധു വിവാഹത്തില്‍ നിന്ന് പിന്‍‌മാറി!

Webdunia
വ്യാഴം, 2 ജനുവരി 2014 (21:43 IST)
PRO
PRO
തെക്കന്‍ സൌദി സ്വദേശിനിയായ പെണ്‍കുട്ടിയാണ് വിവാഹത്തില്‍ നിന്ന് പിന്‍‌മാറിയത്. വരന്റെ അമ്മ പെണ്‍കുട്ടിയെ “ചിക്കന്‍ “ എന്ന് വിളിച്ച് കളിയാക്കിയതിനാലാണിത്. പെണ്‍കുട്ടിയുടെ വളരെ പതുക്കെയുള്ള നടത്തം കണ്ടാണ് വരന്റെ അമ്മ ഇങ്ങനെ വിളിച്ചത്.

പെണ്‍കുട്ടിയെ കാണാനായി അമ്മയെയും കൂട്ടി അവളുടെ സബ്യയിലെ വീട്ടിലെത്തിയതായിരുന്നു വരന്‍. പെണ്‍കുട്ടി ഇവരുടെ മുന്നിലേക്ക് വളരെ പതുക്കെയാണ് ഇറങ്ങിവന്നത്.

‘എന്താണിത്ര താമസം?’ എന്ന് ചോദിക്കുകയും ‘ചിക്കന്‍’ എന്ന് വിളിച്ച് അമ്മ കളിയാക്കുകയും ചെയ്തതോടെ പെണ്‍കുട്ടി ക്ഷോഭിച്ചു.വിവാഹത്തില്‍ നിന്ന് പിന്‍‌മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.