വനിതാ എംപിക്കു വെടിയേറ്റു

Webdunia
വ്യാഴം, 17 ഏപ്രില്‍ 2014 (14:43 IST)
PRO
അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ എംപിക്കു വെടിയേറ്റു. മരിയം കൂഫി എന്ന വനിതാ എംപിക്കാണു വെടിയേറ്റത്‌.

ഒരു സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണു വനിതാ എംപിക്കു വെടിയേറ്റത്. എന്നാല്‍ അവരുടെ കാറിനു നേരെയും അംഗരക്ഷകനു നേരെയും ആരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തികച്ചും ആസൂത്രിതമായ നീക്കമായിരുന്നെന്നും മരിയം കൂഫിയുടെ സഹോദരിയും മറ്റൊരു വനിതാ എംപിയുമായ ഫൗസിയ കൂഫി പറഞ്ഞു.

മറ്റാരോ ഇതിനു പിന്നിലുണ്ടെന്നും അവര്‍ ആരോപിച്ചു. ആശുപത്രിയില്‍ അവരുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയെ പൊലീസ്‌ പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.