ലോക ഐക്യത്തിന് രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം: നെജാദ്

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (13:18 IST)
PRO
PRO
ലോക ഐക്യത്തിന് ചേരിചേര രാജ്യങ്ങള്‍ ഒന്നിച്ച് മുന്നോട്ടിറങ്ങണമെന്ന് ഇറാന്‍ പ്രസിഡന്റ് മഹമുദ് അഹമദ് നെജാദ്. ചേരിചേര ഉച്ചകോടിയുടെ ഉദ്‌ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു നെജാദ്.

ചേരിചേരാ രാജ്യങ്ങള്‍ അവരുടെ ശക്തിയും കഴിവും മനസിലാക്കി നന്‍‌മ നിറഞ്ഞ ഒരു പുതിയ ലോകക്രമം രൂപികരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രബലരാജ്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുകയാണ്, സ്വാതന്ത്യവും നീതിയും ന്യായവുമെല്ലാം അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സുരക്ഷയും അഭിമാനവും നല്‍കുന്നതിന് ചേരിചേര രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം, ഇതിനായി പരസ്പരം സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകണം. രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക വിനിയോഗം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സ്വാതന്ത്ര സാമ്പത്തികഘടന തുടങ്ങിയ രംഗങ്ങളില്‍ ചേരിചേര രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.