ലോകാവസാനം: പ്രചാരണം പച്ചക്കള്ളം!

Webdunia
വെള്ളി, 30 നവം‌ബര്‍ 2012 (12:42 IST)
ഡിസംബര്‍ 21-ന് ലോകാവസാനം ഉണ്ടാകുമെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് നാസ. 2012 ഡിസംബര്‍ 21-ന് ലോകം അവസാനിക്കും എന്ന ഊഹാപോഹങ്ങള്‍ തെറ്റാണെന്ന് നാസ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 2012-ല്‍ ലോകം അവസാനിക്കില്ല. നാല് ലക്ഷം കോടി വര്‍ഷങ്ങളിലേറെയായി നമ്മുടെ ഭൂമി നിലനില്‍ക്കുന്നുണ്ട്. 2012 എന്ന വര്‍ഷവുമായി ബന്ധപ്പെട്ട് യാതൊരു ഭീതിയും നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ കരുതുന്നില്ല-നാസ വെബ്സൈറ്റില്‍ പറയുന്നു.

നിബിറു എന്ന് പറയപ്പെടുന്ന ഒരു ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ് എന്നാണ് നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. മായന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 21-ന് ലോകം അവസാനിക്കും എന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. 2003 മെയില്‍ സമാനമായ ഭീതി ഉടലെടുത്തിരുന്നു.

എന്നാല്‍ ഭൂമിയെ ലക്ഷ്യമാക്കി ഒന്നും നീങ്ങുന്നതായി കണ്ടെത്താനായിട്ടില്ലെന്നും നാസ അറിയിക്കുന്നു.